ഒരില ചോറുകൊണ്ട് ഒരുതുള്ളി കണ്ണീര്‍ തുടയ്ക്കാം- മലയാളി സംഘടനകള്‍ക്ക് മാതൃകയായി ഒരു ഓണാഘോഷം

08:44 am 17/9/2016

Newsimg1_40599302
ബ്രാംപ്ടണ്‍: നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടന തലത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പാത വെട്ടിത്തുറന്നു വിപ്ലവകരമായ മാറ്റങ്ങള്‍ നടത്തി മുന്നേറിക്കൊണ്ടിരിക്കുന്ന കാനഡയിലെ പ്രമുഖ മലയാളി സംഘടനായ ബ്രാംപ്ടന്‍ മലയാളി സമാജം ലോക പ്രവസി മലയാളിസംഘടനകള്‍ക്ക് തന്നെ മാതൃകാപരമായ വേറിട്ട ഒരു ഓണാഘോഷം സംഘടിപ്പിച്ചു വീണ്ടും ശ്രദ്ധേയമാകുന്നു .

“ഒരില ചോറുകൊണ്ട് ഒരു തുള്ളി കണ്ണീര്‍ തുടക്കാം’ എന്ന ആഹ്വാനവുമായാണ് സമാജം ഈ വര്‍ഷം ഓണം ആഘോഷിക്കുന്നത്. നമ്മുടെ സന്തോഷത്തിലും ആഘോഷത്തിലും നിരാലംബരായ ഒരാളെയെങ്കിലും സഹായിക്കാന്‍ സാധിക്കണം എന്നുള്ള ലക്ഷ്യവുമായി ആണ് സമാജം ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ നിന്നുള്ള വരുമാനം പൂര്‍ണ്ണമായും നിര്‍ധനാരായ രോഗികള്‍ക്ക് സഹായത്തിനായി മാറ്റിവെച്ചിരിക്കുന്നത്. നോര്‍ത്ത് അമേരിക്കയിലെങ്ങും സ്കൂളുകളിലും ഹാളുകളിലും നടത്തിവരുന്ന പതിവ് ഓണാഘോഷങ്ങള്‍ക്ക് പകരം അതിമനോഹരമായ ഒരു ബാങ്ക്വറ്റ് ഹാളിലാണ് ഇക്കൊല്ലം സമാജം ഓണഘോഷവും ഒപ്പം അനേകര്‍ക്ക്­ സഹായമായി ഇതിനോടകം മാറികഴിഞ്ഞ “ബി എം എസ് ഹെല്‍പിംഗ് ഹാന്‍ഡ്‌­സ്’ വാര്‍ഷികവും സംയുക്തമായി നടത്തുന്നതെന്നു സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം പറഞ്ഞു.

ഒക്ടോബര്‍ ഒന്നിനാണ് തികച്ചും പുതുമയാര്‍ന്ന ആശയവുമായി ഈ വര്‍ണ്ണ ശബളമായ ഓണഘാഷവും മാവേലിക്ക് മടക്കവും കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടനില്‍ നടക്കുന്നത് 12091 Hurontario Street ല്‍ വെച്ചാണ്­ ഈ മെഗാ ഓണാഘോഷം നടക്കുന്നത് ശ്രീ ഉണ്ണി ഒപ്പത്ത് അറിയിച്ചു.

ഈ ആഘോഷങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക അര്‍ഹാരയവരെ കണ്ടെത്തി അവര്‍ക്ക് സഹായമായി സമാജം എത്തിക്കുമെന്ന് സമാജം ട്രഷറര്‍ ശ്രീ ജോജി ജോര്‍ജ് അറിയിച്ചു

കാനഡയിലെ പ്രമുഖ വ്യവസായി ആയ ശ്രീ മനോജ്­ കരാത്ത ആണ് “ഒരില ചോറുകൊണ്ട് ഒരു തുള്ളി കണ്ണീര്‍ തുടക്കാം’ എന്ന ഈ ആശയവുമായി നടത്തുന്ന ഓണഘോഷങ്ങള്‍ക്കുള്ള ഓണസദ്യ സ്‌പോന്‍സര്‍ ചെയ്തിരിക്കുന്നത്.

ദൂരത്തുള്ളവര്‍ക്കും ചാരത്തുള്ളവര്‍ക്കും ഈ ആഘോഷങ്ങളില്‍ പങ്കു ചേരാന്‍ സമാജം അവസരം ഒരുക്കിയിരിക്കുന്നു എന്നുള്ളതാണ് ഈ ഓണത്തിന്റെ വേറൊരു പ്രത്യേകത. ഒക്ടോബര്‍ ഒന്നിന് ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റ്കള്‍ക്കായി താഴെ പറയുന്നവരെ ബന്ധപ്പെടവുന്നതാണ്. അതെ സമയം ഈ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഏതെങ്കിലും കാരണവശാല്‍ പറ്റാത്തവര്‍ക്കും ഈ നന്മയില്‍ ഒരു “ഓണസദ്യ കൂപ്പണ്‍’ വാങ്ങി പങ്കുചേരവുന്നതാണ്.സമാജം ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന്‍ പ്രാക്കാനം 647 771 9041, ഉണ്ണി ഒപ്പത്ത് 416 270 0768, ജോജി ജോര്‍ജ് 647 871 8612, തോമസ് വര്‍ഗീസ് 416 456 7050, ഗോപകുമാര്‍ നായര്‍ 416 303 2520, ജയപാല്‍ കൂട്ടത്തില്‍ 647 818 0642, സീമ ശ്രീകുമാര്‍ 416 706 2449, ജോസ് വര്‍ഗീസ് 647 782 1220, സെന്‍ മാത്യു 416 574 4062. ലാല്‍ജി ജോണ്‍ 647 395 2772, മത്തായി മാത്തുള 647 856 6334, സിബിച്ചന്‍ ജോസഫ് 416 617 5184, ഫാസില്‍ മുഹമ്മദ് (647) 639­2488, വാസുദേവ് മാധവന്‍ 416 824 9323, ജോസഫ് പുന്നശേരില്‍ 647 262 4810, ജിജി ജോണ്‍ 905 846 4484, ശിവകുമാര്‍ സേതു 647 717 5083, അനില്‍ അമ്പാട്ട് 416 557­5873, ബിനു ഭദ്രന്‍ 647 686­8529, ബോബി അലക്‌സ് 647 700 ­7090, ബിജോയി ജോസഫ് 647 330­ 6030, ഗിരീഷ് ബാബു 647 271­1473
ജിജിന്‍ ബാഹുലേയന്‍ 647 995 ­6548, വിന്‍സി ജോണ്‍ 647 628­ 8130, സജി മുക്കാടന്‍ 416 786­6059, ഉണ്ണികൃഷ്ണ്‍ 647 919 6030, ജോയ് ഇമ്മാനുവേല്‍ 905 874 1136.