ചര്‍ച്ച് ബസ് അപകടം: ഡ്രൈവര്‍ ടെക്സ്റ്റ് ചെയ്യുകയായിരുന്നുവെന്ന്!

06:46 pm 1/4/2017

– പി. പി. ചെറിയാന്‍

ടെക്‌സസ്സ്: ബുധനാഴ്ച സാന്‍ അന്റോര്‍ണിയായില്‍ നടന്ന ചര്‍ച്ച് ബസ്സും പിക്ക് അപ്പ് ട്രക്കും കൂട്ടിയിടിച്ചു ചര്‍ച്ച് ബസ്സിലെ 13 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പിക്ക് അപ്പ് ഡ്രൈവര്‍.

പിക്ക് അപ്പിന്റെ തൊട്ടു പിറകില്‍ വാഹനം െ്രെഡവ് ചെയ്തിരുന്ന ജോഡിയോടാണ് െ്രെഡവര്‍ തന്റെ തെറ്റ് തുറന്ന് സമ്മതിച്ചത്. പലപ്പോഴും ട്രക്ക് ലൈന്‍ മാറി ഓടിയിരുന്നതായി ജോഡി പറഞ്ഞു. ഷെറിഫ് ഓഫീസില്‍ വിളിച്ച് ജോഡി വിവരം അറിയിച്ചുവങ്കിലും ഇതിനിടെ അപകടം നടന്നു കഴിഞ്ഞിരുന്നു.

അറുപത്തിയഞ്ച് മൈല്‍ വേഗതയിലായിരുന്ന ട്രക്ക് വളവ് തിരിയുന്നതിനിടയിലാണ് നിയന്ത്രണം വിട്ട് ചര്‍ച്ച് ബബസ്സിലിടിച്ചത്. മൂന്ന് ദിവസത്തെ റിട്രീറ്റില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഫസ്റ്റ് ബാപറ്റിസ്റ്റ് ചര്‍ച്ചിലെ 13 സീനിയര്‍ അംഗങ്ങളാണ് അപകടത്തില്‍ മരിച്ചത്.

ടെക്‌സസ്സ് സംസ്ഥാന വ്യാപകമായി ടെക്സ്റ്റിങ്ങ് നിരോധിച്ചിട്ടില്ല. 2011 ല്‍ ടെക്സ്റ്റിങ്ങ് നിരോധന നിയമം സഭ പാസ്സാക്കിയെങ്കിലും ഗവര്‍ണര്‍ റിക് പെറി വീറ്റൊ ചെയ്യുകയായിരുന്നു.

അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം 40000 പേരണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. ടെക്‌സസ്സില്‍ മാത്രം ഏഴ് ശതമാനം വര്‍ദ്ധിച്ച് 3464 പേര്‍ കൊല്ലപ്പെട്ടതായി നാഷണല്‍ സേഫ്റ്റ് കൗണ്‍സില്‍ അറിയിച്ചു.

ടെക്സ്റ്റിങ്ങ് നിരോധിക്കണമെന്ന് മുറവിളി ഉയരുന്നുവെങ്കിലും ഒരു ഉറച്ച തീരുമാനം എടുക്കുവാന്‍ ടെക്‌സസ്സ് ഗവണ്‍മെന്റ് ഇതുവരെ മുന്നോട്ട് വന്നിട്ടില്ല.