ചിക്കാഗോ കെ.സി.എസ് സീനിയര്‍ സിറ്റിസണ്‍ ഫോറം പ്രവര്‍ത്തനോദ്ഘാടനം നടത്തി

08:30 am 20/3/2017

– ജോണിക്കുട്ടി പിള്ളവീട്ടില്‍
Newsimg1_30425502
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനയായ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 11-ന് സെന്റ് മേരീസ് ഇടവക വികാരി റവ.ഫാ. തോമസ് മുളവനാല്‍ നിര്‍വഹിച്ചു. യോഗത്തില്‍ സീനിയര്‍ സിറ്റിസണ്‍ കോര്‍ഡിനേറ്റര്‍ മാത്യു പുളിക്കത്തൊട്ടിയില്‍ അധ്യക്ഷതവഹിച്ചു.

ബഹുമാനപ്പെട്ട മുളവനാലച്ചന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ കെ.സി.എസ് സീനിയര്‍ സിറ്റിസണ്‍ ഫോറം ക്‌നാനായ സമുദായത്തിനുവേണ്ടി ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും, വരുന്ന രണ്ടുവര്‍ഷത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങള്‍ നേരുന്നതായും അറിയിച്ചു.

ചിക്കാഗോ കെ.സി.എസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍, സെന്റ് മേരീസ് ഇടവക അസിസ്റ്റന്റ് വികാരി റവ.ഫാ. ബോബന്‍ വട്ടംപുറം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്നു ദൈവദാസന്മാരായ മാര്‍ മാക്കീല്‍ പിതാവിന്റേയും, പൂതത്തില്‍ തൊമ്മി അച്ചന്റേയും ജീവിത ചരിത്രം ഉള്‍പ്പെടുത്തിയുള്ള ‘സഹനവഴിയിലെ ദിവ്യതാരങ്ങള്‍’ എന്ന ഡോക്യുമെന്ററി വിജ്ഞാനപ്രദവും ശ്രദ്ധേയവുമായി. ജേക്കബ് മണ്ണാര്‍കാട്ടില്‍, മാത്യു വടക്കേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ക്ക് സമാപനമായി.