08:44 pm 27/2/2017
ജിമ്മി കണിയാലി
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ പിക്‌നിക് പുനരാരംഭിക്കുവാന്‍ തീരുമാനിച്ചു. ജൂണ്‍ 17 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ 6 മണിവരെ ഡെസ്‌പ്ലെയ്‌നിസിലുള്ള ബെന്‍ഡ് ലെയ്ക്ക് പാര്‍ക്കില്‍ (Bend lake Park, Golf and Bender Road) വെച്ച് പിക്‌നിക് നടത്തപ്പെടും.
സാധാരണ വിവിധ വില്ലേജുകളുടെയോ, താലൂക്കുകളുടേയോ അടിസ്ഥാനത്തിലുള്ള പിക്‌നിക്കുകള്‍ ചിക്കാഗോയില്‍ പതിവാണ്. എന്നാല്‍ ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ കേരളീയര്‍ക്കും ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവുകളില്ലാതെ പ്രാദേശികമായ വിഭാഗീയ ചിന്തകളില്ലാതെ നമ്മുടെ കേരളം, നാമെല്ലാം മലയാളികള്‍ എന്ന സാഹോദര്യത്തിന്റെ വികാരമുണര്‍ത്തുവാന്‍ ഈ പിക്‌നിക് സഹായിക്കമെന്നു പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് രഞ്ജന്‍ എബ്രഹാമും, സെക്രട്ടറി ജിമ്മി കണിയാലിയും ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയും അറിയിച്ചു.
ഈ പിക്‌നിക്കിന്റെ സുഗമമായ നടത്തിപ്പിനായി സണ്ണി മൂക്കേട്ട്, മനു നൈനാന്‍, ജോഷി മാത്യു പുത്തൂരാന്‍, സഖറിയ ചേലക്കല്‍ എന്നിവരടങ്ങിയ കമ്മറ്റിയെ തെരഞ്ഞെടുത്തു. ഗൃഹാതുരസ്മരണകളെ തൊട്ടുണര്‍ത്തുവാനും, പഴയതും പുതിയതുമായ അനുഭവങ്ങള്‍ പങ്കുവെയ്ക്കുവാനും സൗഹൃദങ്ങളെ ഊട്ടിയുറപ്പിക്കുവാനും മറ്റു മലയാളികളെ പരിചയപ്പെടുവാനും അവസരം നല്‍കുന്ന ഈ സിഎംഎ പിക്‌നിക്കിലേക്ക് എല്ലാ മലയാളികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
യോഗത്തില്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്ത്, ഷിബു മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. പിക്‌നിക്കില്‍ പങ്കെടുക്കുന്നര്‍ക്കാവശ്യമായ ഭക്ഷണം തയ്യാറാക്കുന്നതിനും മറ്റ് ക്രമീകരണങ്ങള്‍ നടത്തുന്നതിനും സഹായിക്കുവാന്‍ ഈ പിക്‌നിക്കില്‍ പങ്കെടുക്കുന്നവര്‍ സോഷ്യല്‍ മീഡിയായിലെ ഈവന്റില്‍ ജോയിന്റ് ചെയ്‌തോ ഏതെങ്കിലും ബോര്‍ഡ് മെമ്പര്‍മാരെ വിവിരമറിയിക്കുകയോ ചെയ്താല്‍ പരിപാടി കൂടുതല്‍ വിജയകരമാക്കാമെന്ന് ഭാരവാഹികള്‍ പറഞ്ഞു.