ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ കഷ്ഠാനുഭവ ആഴ്ച ശ്രുശ്രൂഷകള്‍

ജോയിച്ചന്‍ പുതുക്കുളം
holyweeek_pic
ചിക്കാഗോ: ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ കഷ്ഠാനുഭവ ആഴ്ച ശ്രുശ്രൂഷകള്‍ ചുവടെ:

മാര്‍ച്ച് 20-നു ഓശാന ഞായറാഴ്ച രാവിലെ 8.45നു പ്രഭാതപ്രാര്‍ത്ഥനയും ഓശാന ശ്രുശ്രൂഷകളും തുടര്‍ന്ന് വി: കുര്‍ബ്ബാനയും നടക്കും. മാര്‍ച്ച് 23-നു പെസഹാ ബുധനാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് വി: പെസഹാ കുര്‍ബ്ബാനയും നടത്തപ്പെടും.

മാര്‍ച്ച് 25-ന് ദു:ഖവെള്ളിയാഴ്ച രാവിലെ 8.30നു പ്രഭാതപ്രാര്‍ത്ഥനയും 9 മണിക്ക് വി: കുര്‍ബ്ബാനയും തുടര്‍ന്ന് ദു:ഖവെള്ളി ശുശ്രൂഷകളും നടത്തപ്പെടും. വൈകുന്നേരം 4 മണിയോടുകൂടി ശുശ്രൂഷകള്‍ പര്യവസാനിക്കും.

മാര്‍ച്ച് 26-നു ദു:ഖശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് വി:കുര്‍ബ്ബാനയും ഉണ്ടായിരിക്കും. മാര്‍ച്ച് 26 ശനിയാഴ്ച വൈകിട്ട് 7.30 നു സന്ധ്യാപ്രാര്‍ത്ഥനയും ഈസ്റ്റര്‍ ശുശ്രൂഷകളും തുടര്‍ന്ന് വി: ജുബ്ബാനയും നടക്കും. മാര്‍ക്ല് 27 ഞായറാഴ്ച വി:ജുര്‍ബ്ബാന ഉണ്ടായിരിക്കുന്നതല്ല.

വിശ്വാസികള്‍ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുതമ്പുരാന്റെ കഷ്ഠാനുഭവ ആഴ്ച ശുശ്രൂഷകളില്‍ ആദ്യാവസാനം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി വന്ദ്യ: തേലപ്പിള്ളില്‍ സഖറിയ കോറെപ്പിസ്‌കോപ്പ അഭ്യര്‍ഥിക്കുന്നു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്