08:05 am 9/4/2017
– മാത്യു തട്ടാമറ്റം
ചിക്കാഗോ: കഴിഞ്ഞ നാലു വര്‍ഷമായി ചിക്കാഗോ മലയാളികളുടെ മനസ്സില്‍ പുതുമയുടെ പെരുമഴപെയ്യിക്കുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന് പുതിയ നേതൃത്വം. അലക്സ് പടിഞ്ഞാറേല് പ്രസിഡന്റായി നേതൃത്വം കൊടുക്കുന്ന സോഷ്യല്‍ ക്ലബ്ബിന്റെ പുതിയ എക്സിക്യൂട്ടീവിലേക്ക് സജി മുല്ലപ്പള്ളി (വൈസ് പ്രസിഡന്റ്), ജോസ് മണക്കാട്ട് (സെക്രട്ടറി), ബിജു കരികുളം (ട്രഷറര്‍), പ്രസാദ് വെള്ളിയാന്‍ (ജോ. സെക്രട്ടറി) എന്നിവരാണ്. മാത്യു തട്ടാമറ്റത്തിനെ പി.ആര്.ഒ. ആയും തെരഞ്ഞെടുത്തു.
മുന്‍ പ്രസിഡന്റ് സാജു കണ്ണംപള്ളിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സ്ഥാനമൊഴിഞ്ഞ ഭാരവാഹികളായ സാജു കണ്ണംപള്ളി, സിബി കദളിമറ്റം, ജോയി നെല്ലാമറ്റം, സണ്ണി ഇണ്ടിക്കുഴി, പ്രദീപ് തോമസ് എിവരും പുതിയ ഭാരവാഹികള്‍ക്കു പുറമെ ടോമി എടത്തില്‍, ജെസ്സ്മോന്‍ പുറമഠം, ബൈജു കുന്നേല്‍, ലൂക്കാച്ചന് പൂഴികുന്നേല്‍, സാബു പടിഞ്ഞാറേല് എിവരെ ബോര്‍ഡ് അംഗങ്ങളായും തെരഞ്ഞെടുത്തു.
സോഷ്യല്‍ ക്ലബ്ബിന്റെ പ്രധാന പരിപാടിയായ വടംവലി മത്സരത്തെ അന്താരാഷ്ട്ര വടംവലിയായി ഉയര്‍ത്തി. അങ്ങനെ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിനെ ലോകപ്രശസ്തിയിലേക്ക് ഉയര്‍ത്തിയ സാജു കണ്ണംപള്ളിയുടെ നേതൃത്വത്തിലെ എക്സിക്യൂട്ടീവിനെ നിയുക്ത പ്രസിഡന്റ് അലക്സ് പടിഞ്ഞാറേല് അഭിനന്ദിച്ചു.
സോഷ്യല്‍ ക്ലബ്ബിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പുതുമയാര്‍ന്ന പരിപാടികള്‍ ഉള്‍പ്പെടുത്തി ചിക്കാഗോ മലയാളി സമൂഹത്തില്‍ നന്മയുടെ മലര് വിരിയിക്കുമെന്ന് നിയുക്ത വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളിയും സെക്രട്ടറി ജോസ് മണക്കാട്ടും സംയുക്തമായി പറഞ്ഞു.
സോഷ്യല്‍ ക്ലബ്ബിന്റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യവും നീതിപൂര്‍വ്വവുമായി കൈകാര്യം ചെയ്യുമെന്ന് ട്രഷറര്‍ ബിജു കരികുളം ഉറപ്പു നല്കി.
പുതിയ എക്സിക്യൂട്ടീവിന് എല്ലാവിധ സഹകരണവും ആശംസകളും വാഗ്ദാനം ചെയ്യുന്നുവെന്ന് മുന്‍ പ്രസിഡന്റ് സാജു കണ്ണംപള്ളിയും സെക്രട്ടറി ജോയി നെല്ലാമറ്റവും പറഞ്ഞു.
ചിക്കാഗോയിലെ മുഴുവന്‍ മലയാളികളുടെയും പ്രശംസ പിടിച്ചുപറ്റി അനുകരണീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മുന്‍കാല നേതൃത്വങ്ങള്‍ക്ക് നിയുക്ത ജോയിന്റ് സെക്രട്ടറി പ്രസാദ് വെള്ളിയാന്‍ നന്ദിയര്‍പ്പിച്ചു. ഏകദേശം മുഴുവന്‍ അംഗങ്ങളും തെരഞ്ഞെടുപ്പ് യോഗത്തിലും സ്നേഹവിരുന്നിലും പങ്കെടുത്തു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.