ചിത്രകാരന്‍ എസ്.എച്ച്.റാസ അന്തരിച്ചു

07:27pm 23/7/2016
download (11)

ന്യൂഡല്‍ഹി: വിഖ്യാത ചിത്രകാരനും പത്മവിഭൂഷണ്‍ പുരസ്‌കാര ജേതാവുമായ എസ്.എച്ച്.റാസ (94) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ രണ്്ടു മാസമായി ചികിത്സയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ മധ്യപ്രദേശിലെ മാണ്്ട്‌ലയില്‍ നടക്കും.

1922 ല്‍ മധ്യപ്രദേശില്‍ ജനിച്ച റാസ 1950 വരെ ഫ്രാന്‍സിലാണ് കഴിഞ്ഞതെങ്കിലും ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. 1981ല്‍ അദ്ദേഹം പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായി. 2007ല്‍ പദ്മഭൂഷന്‍ പുരസ്‌കാരവും 2013ല്‍ പത്മവിഭൂഷണ്‍ പുരസ്‌കാരവും സ്വന്തമാക്കി. ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലീജിയന്‍ ഓഫ് ഓണര്‍ നേട്ടതിനും അദ്ദേഹം അര്‍ഹനായി.

രാജ്യത്തെ ഏറ്റവും വിലയേറിയ ചിത്രങ്ങള്‍ക്കുടമയെന്ന ബഹുമതിയും റാസയ്ക്കാണ്. 2010ല്‍ സൗരാഷ്ട്ര എന്ന റാസയുടെ ചിത്രം 16.42 കോടി രൂപയ്ക്ക് വിറ്റുപോയത്.