ചിന്നക്കനാലില്‍ രണ്ടു കുട്ടിയാന ചെരിഞ്ഞു

10:08 AM18/09/2016
images (11)
രാജാക്കാട്: രോഗബാധയെ തുടര്‍ന്ന് ചിന്നക്കനാലില്‍ മൂന്നു ദിവസത്തിനിടെ രണ്ടു കുട്ടിയാന ചെരിഞ്ഞു. ചിന്നക്കനാല്‍ 301 കോളനിയിലാണ് മൂന്ന്, അഞ്ച് വയസ്സുകളുള്ള കുട്ടിയാനകള്‍ ചെരിഞ്ഞത്. വ്യാഴാഴ്ചയാണ് മൂന്നു വയസ്സുള്ള കുട്ടിയാനയുടെ ജഡം നാട്ടുകാര്‍ കണ്ടത്തെിയത്. തുടര്‍ന്ന് ദേവികുളം റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്‍ ഡോ. സെല്‍വവും സംഘവും പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. വെള്ളിയാഴ്ച വീണ്ടും ഇതേ സ്ഥലത്ത് അഞ്ചു വയസ്സുള്ള ആനയുടെ ജഡം കണ്ടത്തെുകയായിരുന്നു.

തുടര്‍ന്ന് കോന്നിയില്‍നിന്നുമത്തെിയ ഫോറസറ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. സി.എഫ്. ജയകുമാറിന്‍െറ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഹെര്‍പ്പസ് വൈറസ് എന്ന രോഗബാധയാണ് മരണകാരണമെന്നാണ് കണ്ടത്തെല്‍. കുട്ടിയാനകളില്‍ സാധാരണ കണ്ടുവരുന്ന രോഗമാണിതെന്ന് ദേവികുളം റേഞ്ച് ഓഫിസര്‍ സി.കെ. അജയ്ഘോഷ് പറഞ്ഞു.