ചിയാംഗ്സി പ്രവിശ്യയയിലെ നാൻചാംഗിൽ ആഡംബര ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മൂന്നു പേർ മരിച്ചു.

05:33 pm 25/2/2017
download
ബെയ്ജിംഗ്: ചിയാംഗ്സി പ്രവിശ്യയയിലെ നാൻചാംഗിൽ ആഡംബര ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മൂന്നു പേർ മരിച്ചു. 14 പേർക്കു പരിക്കേറ്റു. നിരവധിപ്പേർ ഹോട്ടലിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എച്ച്എൻഎ പ്ലാറ്റിനം മിക്സ് ഹോട്ടലിന്‍റെ രണ്ടാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. പോലീസും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും തീയണക്കാനുള്ള ശ്രമം തുടരുകയാണ്.