ചിറക്കടവ് മഞ്ഞപ്പള്ളില്‍ ഇമ്മാനുവല്‍ സാര്‍ ന്യുയോര്‍ക്കില്‍ നിര്യാതനായി

07:20 pm 5/4/2017


മൂന്നു പതിറ്റാണ്ടിലേറെക്കാലം കാഞ്ഞിരപ്പള്ളി, ചിറക്കടവ് സെന്റ്. ഇഫ്രേം സ്കൂള്‍ അധ്യാപകനായിരുന്ന വിക്ടോറിയന്‍ ഇമ്മനുവല്‍ ( ഇമ്മനുവല്‍ സാര്‍ ) 81 ,ന്യുയോര്‍ക്കില്‍ നിര്യാതനായി.
ഭാര്യ ഗ്രേസിക്കുട്ടി കൊല്ലാട് മണമേല്‍ കുടുംബാംഗമാണ്.

മക്കള്‍ : ഡോ. കൊച്ചുറാണി ജോസഫ്, മേഴ്‌സി തോമസ് ,ബിജു മാനുവല്‍ , ഡോളി ജോസഫ് , ജോസ് പ്രസാദ് മാനുവല്‍, പ്രീതാമോള്‍ ബോബി ,ജോമോന്‍ മാനുവല്‍ (എല്ലാവരും അമേരിക്കയില്‍).
മരുമക്കള്‍: ഷാജി വണ്ടനാംതടതില്‍ കുറവിലങ്ങാട്, തോമസ്സ്കുട്ടി തെക്കേക്കുറ്റ് കൊഴുവനാല്‍ , വിന്‍സി കൊക്കോത്ത് കരുവാറ്റ, ജോസ് ചിറ്റൂക്കളം കുമരകം,വിമല കുറുമുള്ളംതടത്തില്‍ പട്ടിത്താനം, ബോബി ചെരുവില്‍ മറ്റക്കര, റിന്റ മലമാക്കല്‍ ഉദയഗിരി (എല്ലാവരും അമേരിക്കയില്‍ )

ഏപ്രില്‍ 5 ബുധനാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ പാറ്റേര്‍സ്സണ്‍ സെന്റ് ജോര്‍ജ്ജ് സീറോ മലബാര്‍ ദേവാലയത്തില്‍ വച്ചു പൊതുദര്‍ശനം ഉണ്ടായിരിക്കും. (408 Getty Ave Paterson New Jersey 07503)

ഏപ്രില്‍ 6 വ്യാഴാഴിച്ച രാവിലെ 10 ന് സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയത്തില്‍ (St. Boniface Roman Catholic Church 5 Willow Tree Rd,Wesley Hills NY 10952 )സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് 11.45 ന് നാനുവെറ്റ് സെന്റ് ആന്റണി ദേവാലയ സെമിത്തേരിയില്‍ സംസ്കാരവും നടത്തപ്പെടും.(St. Antony’s Church 36 W Nyack Rd,Nanuet, NY 10954 )