ചിലിയിൽ ഭൂകമ്പം.

01:13 pm 25/4/2017

സാന്‍റിയാഗോ: ചിലിയുടെ പടിഞ്ഞാറൻ തീരത്ത് ശക്തമായ ഭൂകന്പം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമാണ് അനുഭവപ്പെട്ടത്. തലസ്ഥാനമായ സാന്‍റിയാഗോ അടക്കമുള്ള നഗരങ്ങളിലെ കെട്ടിടങ്ങൾ ഭൂകന്പത്തിൽ കുലുങ്ങി. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല.

സാന്‍റിയാഗോയിൽ നിന്ന് 137 കിലോ മീറ്റർ അകലെയാണ് ഭൂകന്പത്തിന്‍റെ പ്രഭവ കേന്ദ്രം.