03:29 PM 12/11/2016
കരുനാഗപ്പള്ളി: വവ്വക്കാവ് എസ്.ബി.ടിയിൽ ചില്ലറക്ഷാമത്തെ തുടർന്ന് സംഘർഷം. ജനക്കൂട്ടം ബാങ്കിെൻറ ജനൽച്ചില്ലുകൾ അടിച്ചു തകർത്തു. രാവിലെ എട്ടു മുതൽ നോട്ട് മാറാനും അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനുമായി വൻ നിര തന്നെ ബാങ്കിലുണ്ടായിരുന്നു. എന്നാൽ 12മണിയോടെ ബാങ്കിലെ പണം തീർന്നു. രാവിലെ മുതൽ കാത്തു നിൽക്കുന്നവർക്ക് പണം നൽകാനാകാത്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.
ഉച്ചക്ക് േശഷം കൊല്ലത്തെ പ്രധാന ശാഖയിൽ പണമെത്തിച്ച് നൽകാമെന്ന് അധികൃതർ പറഞ്ഞെങ്കിലും ഉപഭോക്താക്കൾ ബഹളം തുടരുകയായിരുന്നു. സംഘർഷത്തിൽ ബാങ്കിെൻറ വാതിൽ, ജനൽ ഗ്ലാസുകൾ തകർന്നു.
ഒാച്ചിറ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ബാങ്കിനുണ്ടായ നഷ്ടം ഉപഭോക്താക്കൾ പരിഹരിക്കാമെന്ന് അറിയിച്ചതോടെ പൊലീസ് കേസെടുക്കാതെ മടങ്ങി. 3.30നു ശേഷം പണമെത്തിക്കുമെന്ന ബാങ്ക് അധികൃതരുടെ ഉറപ്പിൽ കാത്തിരിക്കുകയാണ് ജനങ്ങൾ.