ചെന്നൈയിലെ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ ബസും കാറും കുടുങ്ങി.

08:23 am 10/4/2017

ചെന്നൈ: അണ്ണാശാലയില്‍ ചര്‍ച്ച് പാര്‍ക്ക് സ്ട്രീറ്റിന് സമീപം ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഒരു ബസും ഹോണ്ട സിറ്റി കാറുമാണ് കുഴിയില്‍ വീണത്. ബസില്‍ 35 യാത്രക്കാരുണ്ടായിരുന്നു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. എല്ലാവരുടെയും പരിക്ക് നിസാരമാണ്.

പരുക്കേറ്റവരെ റോയപേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സ്‌റ്റോപ്പില്‍ നിര്‍ത്തി ആളുകളെ ഇറക്കുന്നതിനിടെയാണ് വഴിയില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. ടണലിംഗ് ജോലികളുടെ ഭാഗമായി വഴിയുടെ അടിയിലെ മണ്ണ് ദുര്‍ബലമായതാകാം ഗര്‍ത്തം രൂപപ്പെടാന്‍ കാരണമെന്ന് മെട്രോ അധികൃതര്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് മെട്രോ റെയില്‍ നിര്‍മ്മാണം നിര്‍ത്തി വച്ചു.