ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

08:13 am 4/5/2017

– വര്‍ഗീസ് പോത്താനിക്കാട്


ന്യൂയോര്‍ക്ക്: പരിശുദ്ധനായ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ന്യൂയോര്‍ക്ക് ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മെയ് 12, 13 (വെള്ളി, ശനി) ദിവസങ്ങളില്‍ കൊണ്ടാടുന്നു.

പെരുന്നാള്‍ ശുശ്രൂഷകള്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാ മാര്‍ നിക്കളാവോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ നടക്കും. വെള്ളിയാഴ്ച വൈകിട്ട് 6.30-നു സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്നു 7 മണിക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭ തിയോളജിക്കല്‍ സെമിനാരി പ്രൊഫസര്‍ ഫാ. ഡോ. റെജി മാത്യുവിന്റെ സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും. മെയ് 13-ന് ശനിയാഴ്ച രാവിലെ 8.30-നു പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും അഭിവന്ദ്യ നിക്കളാവോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ നടക്കും. ആശീര്‍വാദത്തിനുശേഷം ഉച്ചയ്ക്ക് 12 മണിക്ക് വെച്ചൂട്ടോടെ (പെരുന്നാള്‍ സദ്യ) സമാപിക്കും.

എല്ലാവരുടേയും പ്രാര്‍ത്ഥനാപൂര്‍ണ്ണമായ സാന്നിധ്യം വികാരി ഫാ. ഗ്രിഗറി വര്‍ഗീസ് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി റവ.ഡോ. പി.എസ്. സാമുവേല്‍ കോര്‍എപ്പിസ്‌കോപ്പ (സീനിയര്‍ വൈദീകന്‍), ഫാ. ഗ്രിഗറി വര്‍ഗീസ് (വികാരി), ജോര്‍ജ് പി. വര്‍ഗീസ് (സെക്രട്ടറി) 718 347 4857, ഉമ്മന്‍ പി. ഏബ്രാഹാം (ട്രഷറര്‍) 516 353 1698.