ചെറു വിമാനം നദിയില്‍ തകര്‍ന്നു വീണ് പൈലറ്റും കാമുകിയും മരിച്ചു

10:56 am 27/1/2017

download (5)
പെര്‍ത്ത്: ആയിരങ്ങള്‍ നോക്കിനില്‍ക്കെ ചെറു വിമാനം നദിയില്‍ തകര്‍ന്നു വീണ് പൈലറ്റും കാമുകിയും മരിച്ചു. ഓസ്ട്രേലിയന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ പെര്‍ത്തിലായിരുന്നു സംഭവം. വ്യാഴാഴ്ച പ്രാദേശിക സമയം അഞ്ചിന് സ്വാന്‍ നദിയിലാണ് വിമാനം തകര്‍ന്നുവീണത്.
പൈലറ്റ് പീറ്റര്‍ ലിന്‍ച് (52), വനിതാ സുഹൃത്ത് എന്‍ഡ (30) എന്നിവരാണ് മരിച്ചത്. ദേശീയ ആഘോഷങ്ങളുടെ ഭാഗമായി നദീതീരത്ത് തടിച്ചുകൂടിയ 30,000 ഓളം ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ദുരന്തം.