ചെ​മ്മാം​മു​ക്ക് മേ​ൽ​പാ​ല​ത്തി​ന് താ​ഴെ പാ​ള​ത്തി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി.

12:45 pm 17/3/2017
images (1)

കൊ​ല്ലം: ചെ​മ്മാം​മു​ക്ക് മേ​ൽ​പാ​ല​ത്തി​ന് താ​ഴെ പാ​ള​ത്തി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി. ഇ​ന്ന് രാ​വി​ലെ​യാ​ണ് വി​ള്ള​ൽ ക​ണ്ട​ത്. പാ​ള​ത്തി​ൽ മൂ​ന്ന് മി​ല്ലി​മീ​റ്റ​റോ​ളം വി​ട​വാ​ണ് ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ റെ​യി​ൽ​വേ അ​ധി​കൃ​ത​രെ​ത്തി അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ട​സം ഒ​ഴി​വാ​ക്കി. വിള്ളൽ കണ്ടതിനെ തുടർന്ന് രാ​വി​ലെ​ മു​ത​ൽ മി​ക്ക ട്രെ​യി​നു​ക​ളും വേ​ഗ​തകു​റ​ച്ച് ഓ​ടു​ക​യാ​ണ്. അതിനാൽ പല സർവീസുകളും വൈകിയാണ് ഓടുന്നത്.