ചൈനയിലെ കഠാര ആക്രമണത്തിൽ രണ്ട് പേർ മരിച്ചു.

03;03 pm 29/5/2017

ബെയ്ജിംഗ്: ചൈനയിലെ ഗുയിഷു പ്രവിശ്യയിൽ യുവാവ് നടത്തിയ കഠാര ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. 18 പേർക്കു പരിക്കേറ്റു. ഞായറാഴ്ചയാണ് സംഭവം. ആക്രമിയെ കസ്റ്റഡിയിൽ എടുത്തതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. പ്രതിക്കു മാനസികാസ്വാസ്ഥ്യം ഉള്ളതായി അദ്ദേഹത്തിന്‍റെ പിതാവ് അറിയിച്ചതായി ചൈനയിലെ പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

ചൈനയിൽ കഴിഞ്ഞ വർഷം നിവധി കഠാര ആക്രമണങ്ങളാണ് ഉണ്ടായിരിക്കുന്നത്. കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു കൂടുതൽ ആക്രമണങ്ങളും നടന്നത്. കഴിഞ്ഞ ജനുവരിയിലും നവംബറിലുമായി ചൈനയിലുണ്ടായ കഠാര ആക്രമണങ്ങൾ 18 കുട്ടികൾക്കൾക്കാണ് പരിക്കേറ്റത്.