ചൈനയില്‍ ലിഫ്റ്റ് തകര്‍ന്ന് എട്ടു മരണം

09:22am 17/7/2016

download (5)
ബെയ്ജിംഗ്: ചൈനയില്‍ നിര്‍മാണത്തിലിരുന്ന ബഹുനിലകെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നു വീണ് എട്ടു തൊഴിലാളികള്‍ മരിച്ചു. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം കെട്ടിടത്തിന്റെ 18-ാം നിലയില്‍നിന്നാണ് ലിഫ്റ്റ് തകര്‍ന്നു വീണത്. ലിഫ്റ്റ് തകരാനുണ്ടായ കാരണം വ്യക്തമല്ല.