10:05 pm 27/4/2017
ചെന്നൈ: ചലച്ചിത്ര താരം വിനു ചക്രവർത്തി (71) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി അദ്ദേഹം 1002 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മേലേപ്പറമ്പിലെ ആൺവീട്, തെങ്കാശിപ്പട്ടണം, നാടൻപെണ്ണും നാട്ടുപ്രമാണിയും എന്നിവയാണ് അദ്ദേഹം അഭിനയിച്ച മലയാളത്തിലെ പ്രധാന സിനിമകൾ.