01:03 pm 11/5/2017
റായ്പൂർ: ഛത്തീസ്ഗഢിലെ പംഗ്ഖാജുറിൽ ബിഎസ്എഫ് സംഘത്തിനു നേരെ മാവോയിസ്റ്റ് ആക്രമണം. വ്യാഴാഴ്ച രാവിലെ ഏഴിന് തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഇതേതുടർന്നു പ്രദേശത്ത് പോലീസ് കനത്ത ജാഗ്രത നിർദേശം നൽകി.
ഏപ്രിൽ 24ന് സുക്മയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 25 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഛത്തീസ്ഗഡിൽ സിആർപിഎഫ് നടത്തിയ പരിശോധനയിൽ ഒൻപത് പേരെ അറസ്റ്റു ചെയ്തിരുന്നു.