ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഡിസംബര്‍ 30ന് ശേഷവും തുടരുമെന്ന് രാഹുല്‍ ഗാന്ധി.

08:10 am 27/12/2016
images (3)
ബാരന്‍ (രാജസ്ഥാന്‍): മുന്തിയ നോട്ടുകള്‍ അസാധുവാക്കല്‍ നടപടിമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഡിസംബര്‍ 30ന് ശേഷവും തുടരുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
രാജസ്ഥാനിലെ ബാരനില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഡിസംബര്‍ 30ന് പ്രശ്നങ്ങള്‍ തീരുമെന്നാണ് മോദി പറഞ്ഞത്. എന്നാല്‍, പ്രശ്നങ്ങള്‍ അതിനുശേഷവും തുടരുമെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ എനിക്കാവും. ആറോ ഏഴോ മാസം കഴിഞ്ഞാലും ദുരിതം തുടരും’’ -രാഹുല്‍ പറഞ്ഞു.
കര്‍ഷകരും തൊഴിലാളികളുമായ പാവങ്ങളെ പ്രധാനമന്ത്രിയുടെ നടപടി സാമ്പത്തിക തടവറയിലാക്കിയതായും രാഹുല്‍ ചൂണ്ടിക്കാട്ടി.