04:30 pm 4/6/2017
ടോക്കിയോ: ജപ്പാനിലെ ടെക്‌യമയിൽ ചെറുവിമാനം തകർന്നു നാല് പേർ മരിച്ചു. ശനിയാഴ്ച മഞ്ഞുമൂടി കിടന്ന മലയിൽ ഇടിച്ചാണ് സെസ്ന വിമാനം തകർന്നത്. മോശം കാലവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന്‍റെ ക്യാപ്റ്റൻ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്.
മോശമായ കാലവസ്ഥയെ തുടർന്നു രക്ഷാപ്രവർത്തനങ്ങൾക്കു തടസം നേരിട്ടു. 14 മണിക്കൂറുകൾക്കു ശേഷമാണ് ഇവരെ ആശുപത്രിയിൽ എത്തിക്കുവാൻ സാധിച്ചത്. പിന്നീട് ഇവരുടെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു