ജയിച്ചാൽ മാത്രം ഫലം അംഗീകരിക്കുമെന്ന്​ ​ട്രംപ്​; അപകടകരമെന്ന്​ ഒബാമ

11:02 am 21/10/2016

download

വാഷിങ്​ടൺ: ജയിച്ചാൽ മാത്രം തെരഞ്ഞെടുപ്പ്​ ഫലം അംഗീകരിക്കുമെന്ന റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ്​ ട്രംപി​െൻറ പ്രസ്​താവന വിവാദമാവുന്നു. അവസാന സംവാദത്തിൽ ഫലം അംഗീകരിക്കുമോയെന്ന ചോദ്യത്തിന്​ വ്യക്തമായ മറുപടി നൽകാതിരുന്ന ട്രംപ്​ കഴിഞ്ഞ ദിവസം പാർട്ടി അനുഭാവികളോട്​ സംസാരിക്കവെയാണ്​ വിവാദ പ്രസ്​താവന നടത്തിയത്​. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്നും എന്നാല്‍ നിയമപരമായി ചോദ്യംചെയ്യേണ്ടിവന്നാല്‍ അതും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം ട്രംപി​െൻറ പ്രസ്​താവനക്കെതിരെ അമേരിക്കൻ പ്രസിഡൻറ ബറാക്​ ഒബാമയും ഡെമോക്രാറ്റ്​ സ്ഥാനാർഥി ഹിലരിയും രംഗത്തുവന്നു. അപകടകരമായ പ്രസാവനയാണ് ട്രംപ്​ നടത്തിയതെന്ന്​ ഒബാമ പ്രതികരിച്ചു. ജനങ്ങളില്‍ തെരഞ്ഞെടുപ്പി​െൻറ വിശ്വാസ്യതയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നത്​ ശത്രുക്കള്‍ക്ക് രാജ്യത്തെ വിമര്‍ശിക്കാന്‍ സഹായംചെയ്യുമെന്ന്​ഒബാമ പറഞ്ഞു. ജനാധിപത്യത്തിന് വെല്ലുവിളിയാണ് ട്രംപിന്റെ പ്രസ്​താവനയെന്ന്​ ഹിലരി ക്ലിൻറണും ആരോപിച്ചു.