ജര്‍മനിയിലെ മ്യൂണിക് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ലോകത്തില്‍ ഒന്നാമത്

07:53 pm 17/3/2017

ജോര്‍ജ് ജോണ്‍

Newsimg1_75536367
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ ഏറ്റവും നല്ല എയര്‍പോര്‍ട്ട് ടെര്‍മിനലുകളുടെ വിലയിരുത്തലില്‍ ജര്‍മനിയിലെ മ്യൂണിക് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ രണ്ട് ലോകത്തില്‍ ഒന്നാമത്തേതായി തിരഞ്ഞെടുക്കപ്പെട്ടു. ലോക എയര്‍പോര്‍ട്ട് വിലയിരുത്തല്‍ ഏജന്‍സി സ്‌കൈട്രാക്ക് ആണ് ഈ വിലയിരുത്തല്‍ നടത്തിയത്. ടെര്‍മിനലിലേക്ക് വരാനുള്ള സൗകര്യം, ടെര്‍മിനലിലെ എയര്‍ലൈന്‍സ് കൗണ്ടറുകള്‍ കണ്ടുപിടിക്കാനുള്ള ആധുനിക സ്ക്രീനുകള്‍, ചെക്ക്-ഇന്‍ സൗകര്യം, ബാഗേജ് കാര്യര്‍ ലഭ്യത, ബാഗേജ് സൂക്ഷിക്കാനുള്ള ലോക്കര്‍ കൗണ്ടറുകള്‍, ഷവര്‍ ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളുമുള്ള ഫസ്റ്റ്ക്ലാസ് – ബിസിനസ്ക്ലാസ് ലോഞ്ചുകള്‍ എന്നിവയെല്ലാം വിലയിരുത്തിയാണ് ഈ ലോക ടെര്‍മിനല്‍ വിലയിരുത്തല്‍.

മ്യൂണിക് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ രണ്ടിലെ 60 ശതമാനം മ}ണിക് എയര്‍പോര്‍ട്ട് കമ്പനിയും, 40 ശതമാനം ജര്‍മന്‍ ലുഫ്ത്താന്‍സായും മാനേജ് ചെയ്യുന്നു. ഫ്‌ളൈറ്റുകള്‍ക്ക് വേണ്ടി കാത്തിരിക്കേണ്ട യാത്രക്കാര്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച എന്റര്‍ടെയിന്‍മെന്റ് പ്രോഗ്രാമുകള്‍ നല്‍കുന്നു. കൂടാതെ ലുഫത്താന്‍സാ മ്യൂണിക് എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള ഫ്‌ളൈറ്റുകള്‍ കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.