10:03 am 25/1/2017
– ജോര്‍ജ് ജോണ്‍

ബെര്‍ലിന്‍: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പട്ടിണി മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്ന രണ്ടാമത്തെ രാജ്യം ജര്‍മനിയാണ്. വേള്‍ഡ് നുട്രീഷ്യന്‍ പ്രോഗ്രാമിന്റെ കണക്കനുസരിച്ച് 2016 ല്‍ 795,5 മില്യണ്‍ യൂറോ ജര്‍മനി ലോകത്തിലെ പട്ടിണിക്കാരെ സഹായിക്കാന്‍ നല്‍കി. വേള്‍ഡ് നുട്രീഷ്യന്‍ പ്രോഗ്രാം ഡയറക്ടര്‍ എര്‍ത്താറിന്‍ കുസിന്‍ വ്യക്തമാക്കിയതാണ് ഈ വിവരം. അമ്പത് രാജ്യങ്ങളിലായി 796 മില്യണ്‍ ആള്‍ക്കാര്‍ ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്ന് വേള്‍ഡ് നുട്രീഷ്യന്‍ പ്രോഗ്രാം കണക്കുകള്‍ കാണിക്കുന്നു.
ലോകത്തില്‍ പട്ടിണി മൂലം ദുരിതം അനുഭവിക്കന്നവരെ സഹായിക്കുന്ന ഈ കണക്കില്‍ ജര്‍മനിയിലെ ക്രിസ്ത്യന്‍ സഭകള്‍ നല്‍കുന്ന സംഭാനകള്‍ വന്നിട്ടില്ല. കാത്തലിക്, ഇവന്‍ഗേലിഷ് സഭകളും അവയുടെ പോഷക സംഘടനകളും ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന സഹായം ഏതാണ്ട് 300 മില്യണ്‍ എന്ന് കണക്കാക്കുന്നു. രണ്ട് ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ച ജര്‍മനിയിലെ ഇപ്പോഴത്തെ വയസായ തലമുറ ഇപ്പോഴും പാവപ്പെട്ടവരെ സഹായിക്കാന്‍ സന്മനസ് ഉള്ളവരാണെന്ന് ഈ സഹായ നിധിയിയുടെ കണക്കുകള്‍ കാണിക്കുന്നു.
