07:45 pm 2/3/2017

ബംഗളൂരു: ജവഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസലർ അധ്യക്ഷനാവുന്ന കർണാടക സർവകലാശാലയിലെ ബിരുദദാന ചടങ്ങ് മാറ്റിവെച്ചു. മാർച്ച് നാലിന് നടക്കാനിരിക്കുന്ന കർണാകട സർവകലാശാലയുടെ പരിപാടിയിൽ ജെ.എൻ.യു വി.സി എം. ജഗദേഷ് കുമാർ അധ്യക്ഷനാകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഡൽഹി സർവകലാശാലയിൽ വിദ്യാർഥി പ്രക്ഷോഭങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് കർണാടക സർവകലാശാല ബിരുദദാന ചടങ്ങ് മാറ്റിയത്.
ജെ.എൻ.യുവിലെ വിദ്യാർഥി നേതാവ് ഉമ്മർ ഖാലിദിനെ ഡൽഹി സർവകലാശാലയിലേക്ക് ക്ഷണിച്ചത് സംബന്ധിച്ച് എ.വി.ബി.പി പ്രവർത്തകരും െഎസ പ്രവർത്തകരും തമ്മിലുണ്ടായ പ്രശ്ര്നം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.
ബിരുദദാന ചടങ്ങ് എന്നുനടത്തുമെന്നോ പരിപാടിയിൽ ജഗദേഷ് കുമാർ സംബന്ധിക്കുമോയെന്നോ സർവകലാശാല വ്യക്തമാക്കിയിട്ടില്ല.
