ജസ്റ്റിന്‍ ബീബറുടെ സംഗീത പരിപാടിക്ക് ടിക്കറ്റ് നിരക്ക് 76000?

07:54 am 23/2/2017

Newsimg1_15012239
പോപ് രാജകുമാരന്‍ ജസ്റ്റിന്‍ ബീബറുടെ ഇന്ത്യയിലെ സംഗീത പരിപാടിക്ക് ടിക്കറ്റ് നിരക്ക് 76,000 രൂപവരെയെന്ന് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി 4000 രൂപയാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നതെങ്കിലും 76,000 വരെ ചെലവാക്കിയാലേ ബീബറുടെ പാട്ടുകേള്‍ക്കാന്‍ കഴിയൂ എന്നാണ് വിവരം. മേയ് പത്തിന് മുംബൈ ഡിവൈ പാട്ടില്‍ സ്‌റ്റേഡിയത്തില്‍ ആണ് സംഗീത പരിപാടി.

കഴിഞ്ഞ വര്‍ഷം കോള്‍ഡ്! പ്ലേ ഇന്ത്യയില്‍ പാടിയിരുന്നു. ഈ പരിപാടിയുടെ ടിക്കറ്റ് നിരക്ക് 25,000 രൂപവരെയായിരുന്നു. ബീബര്‍ ലോകമാകെ തരംഗമുണ്ടാക്കിയ യുവ സംഗീതജ്ഞനാണ്. പക്ഷേ, 76,000 രൂപ മുടക്കി കാണാന്‍ മാത്രം താരമൂല്യമുള്ളയാളാണോ ബീബര്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ ഒന്ന്.