ന്യൂഡൽഹി: ജാട്ട് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി മെട്രോ സർവീസുകൾ വെട്ടിച്ചുരുക്കുന്നു. ഡൽഹി നഗരത്തിന് പുറത്തേക്കുള്ള മെട്രോ സർവീസുകളാണ് നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജാട്ട് പ്രക്ഷോഭത്തെ വിലയിരുത്തിയതിന് ശേഷമാവും സർവീസുകൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് ഡൽഹി മെട്രോ തീരുമാനമെടുക്കുക. ഹരിയാനയിൽ നിന്നുള്ള ജാട്ടുകളാണ് തിങ്കളാഴ്ച ഡൽഹിയിൽ മാർച്ച് നടത്തുന്നത്
ഡൽഹി-ഗുരുദ്രോണാചാര്യ, ഗുരുദ്രോണാചാര്യ-ഹുദ സിറ്റി സെൻറർ, കൗശാമ്പി–വൈശാലി, നോയിഡ സെക്ടർ–15 നോയിഡ, തുടങ്ങിയ സർവീസുകളാണ് ഡൽഹി മെട്രോ ഞായറാഴ്ച രാത്രി മുതൽ നിർത്തലാക്കുക. പ്രക്ഷോഭത്തെ കുറിച്ചുള്ള പൊലീസിെൻറ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമാവും സർവീസുകൾ പുനരാരംഭിക്കുന്നതിൽ അന്തിമ തീരുമാനം എടുക്കുക

