05:48 pm 5/6/2017
ശ്രീഹരിക്കോട്ട : ആധുനിക സാങ്കേതിക വിദ്യയുടെ കരുത്തോടെ ജിഎസ്എൽവി–മാർക്ക് 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്നു വിക്ഷേപിച്ചു. ‘ഫാറ്റ് ബോയ്’ എന്നു വിളിപ്പേരുള്ള റോക്കറ്റിന്റെ വിക്ഷേപണം നുഷ്യനെ ബഹിരാകാശത്തേക്കു കൊണ്ടുപോകുക എന്ന ഐഎസ്ആർഒയുടെ സ്വപ്നപദ്ധതിയിലെ നിർണായക ചുവടുകൂടിയാണ്.
വിക്ഷേപണം ഇങ്ങനെ
വൈകിട്ട് 5.28: വിക്ഷേപണം: ആദ്യ കുതിപ്പ്. വേഗം സെക്കൻഡിൽ ഒരു കിലോമീറ്റർ.
5.31.44: അന്തരീക്ഷം പിന്നിടുന്നതോടെ ജിഎസ്എൽവിയുടെ ശിരോഭാഗം തുറന്നു മാറുന്നു. ജിസാറ്റ് 19 ഉപഗ്രഹം വെളിയിൽ കാണാനാകും.
5.33.22: ക്രയോജനിക് എൻജിൻ (മൂന്നാം തലം) പ്രവർത്തനം തുടങ്ങുന്നു. വേഗം സെക്കൻഡിൽ