ജിഷ്ണുവിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് സി.പി.ഐ നേതാവ് ആനി രാജ.

11:10 am 6/4/2017

ന്യൂഡൽഹി: അതിനുള്ള നടപടികൾ സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാർ ത്വരിതപ്പെടുത്തണം. നടപടികൾ വൈകിയതാണ് പ്രത്യക്ഷ സമരത്തിലേക്ക് ജിഷ്ണുവിന്‍റെ അമ്മയും കുടുംബാംഗങ്ങളും ഇറങ്ങാൻ ഇടയാക്കിയത്. പൊലീസ് അതിക്രമങ്ങൾ പ്രതിഷേധാർഹമാണെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു