ജി.കെ. പിള്ള മാഗ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍

08:33 am 16/2/2017
– മൊയ്തീന്‍ പുത്തന്‍ചിറ
Newsimg1_9251749
ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ (മാഗ്) ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി ജി.കെ. പിള്ള ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ എം.എ. എബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായ സുരേന്ദ്രന്‍ കോരന്‍, ബേബി മണക്കുന്നേല്‍, മാത്യു മത്തായി, മാഗ് പ്രസിഡന്റ് തോമസ് ചെറുകര, സെക്രട്ടറി സുരേഷ് രാമകൃഷ്ണന്‍, ട്രഷറര്‍ ജോസഫ് കെന്നഡി എന്നിവര്‍ പങ്കെടുത്തു.

ഹ്യൂസ്റ്റണിലെ പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ജി.കെ. പിള്ള ഫൊക്കാന പ്രസിഡന്റ്, ട്രസ്റ്റീ ബോര്‍ഡ് അംഗം, എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Mo