08:08 pm 4/3/2017
– പി.പി. ചെറിയാന്‍
ഒര്‍ലാന്റോ: ചലച്ചിത്രങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ലഭിച്ച ചിത്രമെന്ന പദവി ജീസസ് എന്ന ചലച്ചിത്രം സ്വന്തമാക്കി. ഫ്‌ലോറിഡായിലെ ഒര്‍ലാന്റോയില്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന നാഷണല്‍ റിലിജിസ് ബ്രോഡ്കാസ്റ്റേഴ്‌സ് കണ്‍വന്‍ഷനിലാണ് ജീസസ് ചലച്ചിത്രം ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ വിവരം പ്രഖ്യാപിച്ചത്.
ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടതും ജീസസ് എന്ന ചലച്ചിത്രമാണ്. 1500 ഭാഷകളില്‍ ജീസസ് ചലച്ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. എത്യോപ്യ, കെനിയ, സുഡാന്‍ തുടങ്ങിയ ഭാഷകളിലേക്കാണ് ജീസസ് അവസാനമായി പരിഭാഷപ്പെടുത്തി പ്രദര്‍ശനത്തിനെത്തിച്ചത്. 1979 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം 230 രാജ്യങ്ങളിലായി 7.5 ബില്യണ്‍ സുവിശേഷ യോഗങ്ങളിലും പ്രദര്‍ശിപ്പിക്കപ്പെട്ടതായി സമ്മേളനത്തില്‍ അറിയിച്ചു.
ക്രിസ്തുവിന്റെ ജീവിതം, മരണം, ഉയര്‍ത്തെഴുന്നേല്‍പ് തുടങ്ങിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജീസസ് ചലച്ചിത്രത്തിന്റെ സ്വാധീനം 490 മില്യണ്‍ ജനങ്ങളെ ക്രിസ്തുവിലേക്ക് നയിച്ചതായും ക്രിസ്തുവിനെ കുറിച്ചു ഒരിക്കല്‍ പോലും കേള്‍ക്കാത്ത 323 മില്യണ്‍ ജനങ്ങള്‍ക്ക് ക്രിസ്തുവിനെക്കുറിച്ചു കേള്‍ക്കുന്നതിനും ചലച്ചിത്ര മൂലം കഴിഞ്ഞിട്ടുണ്ടെന്നും യോഗത്തില്‍ വിശദീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍: www.jesusfilm.org