ജീസ്സസ് ലവ്‌സ് മി ഗാനമാലപിച്ചും മാപ്പപേക്ഷിച്ചും വധശിക്ഷ ഏറ്റുവാങ്ങി

10:00 pm 16/3/2017

– പി.പി. ചെറിയാന്‍
Newsimg1_81730335
ഹണ്ട്‌സ് വില്ല (ടെക്‌സസ്) : വധശിക്ഷ നടപ്പാക്കുന്നതിനു മുന്‍പു ദൃക്‌സാക്ഷികളെ നോക്കി ചെയ്തു പോയ തെറ്റിന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ക്ഷമ ചോദിച്ചും ജീസ്സസ് ലവ്‌സ് മി എന്ന ഗാനം ഉച്ചത്തില്‍ ആലപിച്ചും യുവാവ് കൂടി നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ടേബിളില്‍ കൈകാലുകള്‍ ബന്ധിച്ചു വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിക്കുന്നതിനു മുന്‍പു വധശിക്ഷക്ക് ദൃക്‌സാക്ഷികളാകാന്‍ എത്തിച്ചേര്‍ന്നവരെ നോക്കി ചെയ്തു പോയ തെറ്റിന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ക്ഷമ ചോദിച്ചതും ജീസ്സസ് ലവ്‌സ് മി എന്ന ഗാനം ഉച്ചത്തില്‍ ആലപിച്ചതും കൂടി നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.

തായി ഹണ്ട്‌സ് വില്ല ജയിലില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.1987 ല്‍ പിഞ്ചു കുഞ്ഞിനെ കഴുത്തു ഞെരിച്ചും പിതാവ് മൈക്കിളിനെ (26) വെടിവെച്ചു കൊല്ലുകയും ചെയ്ത ജെയിംസ് ബിഗ് ബൈ എന്ന 61 കാരന്റെ വധശിക്ഷയാണ് ടെക്‌സസില്‍ നടപ്പാക്കിയത്.

മുന്‍ തൊഴിലുടമയ്‌ക്കെതിരെ നല്‍കിയ നഷ്ടപരിഹാര കേസില്‍ പ്രതിക്കെ തിരെ കൊല്ലപ്പെട്ട മൈക്കിള്‍ ഗൂഡാലോചന നടത്തിയെന്നതാണ് ജെയിംസിനെ കൊലപാതകത്തിലേക്ക് നയിച്ചത്.വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു 13 മിനിറ്റിനകം മരണം സ്ഥിരീകരിച്ചു. അമേരിക്കയില്‍ നടപ്പാക്കിയ 6 വിധശിക്ഷകളില്‍ ടെക്‌സാസില്‍ മാത്രം നടപ്പാക്കിയ നാലാമത്തെ വധശിക്ഷയായിരുന്നു ഇത്.