ജൂഡ് ആന്റണി ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു

07:48 am 6/4/2017

കൊച്ചി: സിനിമാ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ ഭീഷണിപ്പെടുത്തിയെന്ന കൊച്ചി മേയര്‍ സൗമിനി ജയന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
നി​വി​ൻ പോ​ളി അ​ഭി​ന​യി​ക്കു​ന്ന, കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ന്‍റെ ഷൂ​ട്ടിം​ഗ് ആവശ്യത്തിന് സുഭാഷ് പാർക്ക് നൽകുമോ എന്നറിയാനാണ് ജൂഡ് കഴിഞ്ഞ ദിവസം മേയറെ കണ്ടത്. എ​ന്നാ​ൽ പാ​ർ​ക്ക് വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു മേ​യ​ർ. കാലികപ്രസക്തിയുള്ള വിഷയവുമായി ബന്ധപ്പെട്ട ചിത്രമായതിനാൽ മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ പാ​ർ​ക്ക് ഷൂ​ട്ടിം​ഗി​ന് ന​ൽ​ക​ണ​മെ​ന്ന് മേ​യ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താണ്. എ​ന്നാ​ൽ മേയർ തന്‍റെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. തുടര്‍ന്ന് ജൂഡ് തന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തിയെന്നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ആരോപിച്ചാണ് മേയർ പരാതി നൽകിയത്.