09:39 am 14/3/2017
ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ എംഫില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ജസ്റ്റിസ് ഫോര്‍ രോഹിത് വെമുല പ്രവര്‍ത്തകനായ ദളിത് വിദ്യാര്‍ത്ഥി രജിനി കൃഷാണ് തൂങ്ങിമരിച്ചത്. തമിഴ്നാട്ടിലെ സേലം സ്വദേശിയും ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല മുന്‍ വിദ്യാര്‍ത്ഥിയുമാണ് മുത്തുകൃഷ്ണന്.
മരണകാരണം വ്യക്തമല്ല. ക്യാംപസിലെ ജാതി വിവിചേനത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെയാണ് മുത്തുകൃഷ്ണന്റെ ആത്മഹത്യ. എംഎഫില്‍പിഎച്ച്ഡി പ്രവേശനത്തില്‍ പ്രവേശനപ്പരീക്ഷയുടെ മാര്‍ക്കിന് പ്രധാന്യം നല്‍കാതെ അഭിമുഖത്തിന് കൂടുതല്‍ മാര്‍ക്ക് നല്കി പിന്നാക്ക വിദ്യാര്‍ത്ഥികളുടെ പ്രവേശനം തടയുകയാണെന്നാണ് പരാതി.
മുത്തുകൃഷ്ണന്റെ ഫേസ്ബുക്ക് പേജില്‍ ഇത് സംബന്ധിച്ച് നിരവധി പ്രതികരണങ്ങളാണ് വിവിധ വിദ്യാര്‍ത്ഥികള്‍ രേഖപ്പെടുത്തിയത്. ചരിത്രത്തിലാണ് മുത്തുകൃഷ്ണന് ജെഎന്‍യുവില്‍ എംഫില്‍ ചെയ്യുന്നത്.