ജെഫ്രി ഡിസൂസ തുള്‍സായില്‍ നിര്യാതനായി

09:34 pm 13/4/2017

– മാര്‍ട്ടിന്‍ വിലങ്ങോലില്‍

തുള്‍സാ (ഒക്ലഹോമ): പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് കാക്കനാട്ടുപറമ്പില്‍ (സെന്റ്. ജൂഡ്സ് വില്ല) പരേതരായ ആന്റണി ഡിസൂസായുടെയും മേബിള്‍ ഡിസൂസയായുടെയും മകന്‍ ജെഫ്രി ഡിസൂസ (59) തുള്‍സായില്‍ നിര്യാതനായി. കൂനന്മാവ് ചിങ്ങന്തറയില്‍ ജൂഡി ഡിസൂസയാണ് ഭാര്യ.

മക്കള്‍: ജെസീക്ക, ജോഷ്വാ
സഹോദരങ്ങള്‍: ഹംഫ്രീ (റോയ്) ഡിസൂസ (തുള്‍സ) , ഗോഡ്ഫ്രി ഡിസൂസ, റാന്‍സം (ഐഡ) ജോര്‍ജ് (ഇരുവരും ഫോര്‍ട്ട് വര്‍ത്ത്, ടെക്സാസ്)

സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 18 (ചൊവ്വ) രാവിലെ 11 മണിക്ക് തുല്‍സാ ബ്രോക്കണ്‍ആരോ സെന്റ്. ബെനഡിക്ട് കാത്തലിക് ദേവവാലയത്തില്‍ നടത്തപ്പെടും. പൊതുദര്‍ശനം ഏപ്രില്‍ 17 (തിങ്കള്‍) വൈകുന്നേരം 6 മുതല്‍ 7:30 വരെ സൗത്ത് വുഡ് കൊളോണിയല്‍ ചാപ്പലില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 817 313 4064 , 817 300 6925