ജെയിംസ് ബോണ്ട് തിരിച്ചെത്തുന്നു

07:48 am 16/3/2017

Newsimg1_59373365
ലോക സിനിമയിലെ ഇതിഹാസ നായകന്‍ ജെയിംസ് ബോണ്ട് വീണ്ടുെത്തുന്നു. മുന്‍ ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ നീല്‍ പുര്‍വ്വിയും റോബര്‍ട്ട് വെയ്ഡും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നു. ഇതിനായി തിരക്കിട്ടുള്ള തിരക്കഥാ രചനയിലാണത്രേ ഇരുവരും. ബോണ്ട് വേഷത്തില്‍ ശ്രദ്ധേയനായ ഡാനിയേല്‍ ക്രെയ്ഗ് തന്നെയാണോ ഇത്തവണയും ബോണ്ടാവുക എന്നതിനെപ്പറ്റി ഒരു തീരുമാനവും ഇതുവരെയുണ്ടായിട്ടില്ല. തിരക്കഥാകൃത്തുക്കള്‍ തന്നെ ഈ ചിത്രത്തിന്റെ സംവിധാനവും നിര്‍വ്വഹിക്കുമെന്ന ഒരു ഗോസിപ്പും ഉയര്‍ന്നു വരുന്നുണ്ട്. കാരണം കഴിഞ്ഞ രണ്ടു ബോണ്ട് ചിത്രങ്ങളുടെയും സംവിധായകന്‍ സാം മെന്‍ഡാസ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കില്ല.