11.57 PM 03/12/2016
ഹൈദരാബാദ്: കോൽക്കത്തയിൽനിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ജെറ്റ് എയർവെയ്സ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിൽ 136 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.