ജോണ്‍ ജോര്‍ജ് നെടുങ്കല്ലേല്‍ (89) നിര്യാതനായി

08:09 am 18/1/2017
Newsimg1_36798155
ന്യു ജെഴ്‌സി: കല്ലൂര്‍ക്കാട് നെടുങ്കല്ലേല്‍ ജോണ്‍ ജോര്‍ജ് (89 ) നിര്യാതനായി.മാറിക പെരുമ്പനാനിക്കല്‍ കുടുംബാംഗമായ പരേതയായ മേരി ജോര്‍ജ് ആണ് ഭാര്യ. സംസ്‌കാരം ജനുവരി 20ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കല്ലൂര്‍ക്കാട് സെന്റ് അഗസ്‌ററിന്‍ കാത്തോലിക്ക ദേവാലയത്തില്‍ നടത്തും.

മക്കള്‍: റിട്ട. വിംഗ് കമാന്‍ഡര്‍ എന്‍.വി ജോണ്‍ (സ്വാമി സച്ചിതാനന്ദ ഭാരതി), ഡോ. ആനി പോള്‍ (റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍), ജോര്‍ജ് ജോസഫ് (മെറ്റ് ലൈഫ്,റോക്ക് ലാന്‍ഡ് ), തോമസ് ജോര്‍ജ് (കറക്ഷന്‍ ഓഫീസര്‍, റോക്ക് ലാന്‍ഡ്), മരിയ തോമസ് (ന്യു ജെഴ്‌സി), റെനി ജോര്‍ജ് (റോക്ക് ലാന്‍ഡ്), ചേച്ചമ്മ തോമസ് (ലോംഗ് ഐലന്‍ഡ്), ഡോ. സബീന സെബാസ്‌ററ്യന്‍ (ന്യു ജെഴ്‌സി) ജെറി ജോര്‍ജ് (ന്യു ജെഴ്‌സി), അലോഷ്യസ് ജോര്‍ജ് (ഇന്ത്യ) , സൈമണ്‍ ജോര്‍ജ് (വികലാംഗര്‍ക്കായുള്ള പ്രത്യാശ ഫൗണ്ടേഷന്‍ സ്ഥാപകന്‍ ), പരേതനായ സെബാസ്‌ററ്യന്‍.

മരുമക്കള്‍: ലളിത സച്ചിതാനന്ദ, സെലിന്‍ സെബാസ്‌ററ്യന്‍, ആഗസ്‌ററിന്‍ പോള്‍, തങ്കമ്മ ജോര്‍ജ്, ഫിലോമിന തോമസ്, തോമസ് തോട്ടുകടവില്‍,തോമസ് ലൂക്ക, ലിന്‍സി അലോഷ്യസ് , ഹണി സൈമണ്‍, സെബാസ്‌ററ്യന്‍ ആന്റണി, ലിസ ജെറി.
28 കൊച്ചു മക്കളുണ്ട്. യു.എസ്. മറീനില്‍ വിശിഷ്ട സേവനമനുഷ്ടിച്ച ചാര്‍ലി ജയിംസ് പൗത്രരില്‍ ഒരാളാണ്.