ജോണ്‍ ടി. മാത്യു (തമ്പി-77) ഡാലസില്‍ നിര്യാതനായി

8:34 pm 16/2/2017

– പി. പി. ചെറിയാന്‍
Newsimg1_52312971
ഡാലസ്: കുറിയന്നൂര്‍ നന്നുവക്കാട് തെങ്ങുംതോട്ടത്തില്‍ ജോണ്‍ ടി. മാത്യു(തമ്പി-77) ഡാലസില്‍ നിര്യാതനായി. ദുബായില്‍ ഇലക്ട്രിസ്റ്റി ഡിപ്പാര്‍ട്ട്മെന്റ് മുന്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന പരേതന്‍ 15 വര്‍ഷമായി ഡാലസില്‍ സ്ഥര താമസമായിരുന്നു.

കോന്നി തെങ്ങുംകാവ് മുരുപ്പേല്‍ കുടുംബാംഗമായ മറിയാമ്മ മാത്യുവാണ് ഭാര്യ. ഡോ.സുജ(ഓസ്ട്രേലിയ), സുനോജ്, ഡോ.സ്മിത(ഇരുവരും ഡാലസ്) എന്നിവര്‍ മക്കളും, അടൂര്‍ തോണ്ടലില്‍ ഡോ.രഞ്ചി നെല്‍സണ്‍, പിറവം മുറംതൂക്കില്‍ ലീന ജോര്‍ജ് എന്നിവര്‍ മരുമക്കളും ആണ്.

ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍ 8 വരെ മെട്രോ ചര്‍ച്ച് ഓഫ് ഗോഡ് ഫാര്‍മേഴ്സ് ബ്രാഞ്ചില്‍ വെച്ച് (13930 Distribution way, Farmers Branch, TX 75234) പൊതുദര്‍ശനവും തുടര്‍ന്ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സണ്ണിവെയ്ല്‍ ന്യൂ ഹോപ് ഫ്യൂണറല്‍ ഹോമില്‍ വെച്ച് (500 Us-80, Sunnyvale, TX 75182) സംസ്കാര ശുശ്രൂഷയും നടക്കും.