10:40 pm 15/12/2016

ന്യൂ ജേഴ്സി : ജോയ് ആലുക്കാസിന്റെ അമെരിക്കയിലെ രണ്ടാമത്തെ ഷോറൂം ന്യൂ ജേഴ്സിയിലെ എഡിസണില്‍ 17നു രാവിലെ 11 മണിക്ക് പ്രവര്‍ത്തനമാരംഭിക്കും. ജോയ് ആലുക്കാസ് ഗ്രൂപ്പ് തങ്ങളുടെ ആഗോള സാന്നിധ്യം അറിയിക്കുന്ന 11)0 രാജ്യമാണ് അമെരിക്ക. ചിക്കാഗോയിലെ വെസ്റ്റ് ഡേവന്‍ അവന്യുവിലും പുതിയ ഷോറൂം ഉടന്‍ തുറക്കും.
ഏറ്റവും ലേറ്റസ്റ്റ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ആഭരണങ്ങള്‍ക്കൊപ്പം ജോയ് ആലുക്കാസ് ജ്വല്ലറിയുടെ പ്രധാന ബ്രാന്റുകളായ വേദ, െ്രെപഡ് ഡയമണ്ട്സ്, എലഗന്‍സ പോല്‍കി ഡയമണ്ട്സ്, മസാക്കി പേള്‍സ് കളക്ഷന്‍, സെനിന ടര്‍കിഷ് ജ്വല്ലറി കളക്ഷന്‍, ലില്‍ ജോയ് കിഡ്സ് ജ്വല്ലറി കളക്ഷന്‍, അപൂര്‍വ്വ ആന്റിക് കളക്ഷന്‍, രത്ന പ്രെഷ്യസ് സ്റ്റോണ്‍ കളക്ഷന്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരം ജോയ്ആലുക്കാസിന്റെ എഡിസണ് ഷോറൂമില്‍ ലഭ്യമാകും.
കൂടാതെ എത്നിക്, സ്പെഷ്യല്‍ ഒക്കേഷണല്‍ ജ്വല്ലറി, കണ്ടംപററി ജ്വല്ലറി എന്നിവയുടെ വിസ്മയിപ്പിക്കും ശേഖരവും, വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യവും ഇവിടെ ലഭ്യമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് പര്ച്ചെയ്സുകള്ക്കൊപ്പം വിവിധ സ്പെഷ്യല്‍ ഓഫറുകളും ജോയ്ആലുക്കാസ് ലഭ്യമാക്കുന്നുണ്ട്.
അമെരിക്കയില്‍ ഷോറൂം തുറക്കുകയെന്നത് തന്റെ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നുവെന്നും അമേരിക്കയിലെ ഉപഭോക്താക്കള്‍ക്ക് സ്വന്തം നാട്ടില്‍ വരാതെ തന്നെ ഇഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ട ജ്വല്ലറിയില്‍ നിന്നു തന്നെ ലഭ്യമാക്കാനാണ് ഈ ഷോറൂമിലൂടെ ജോയ് ആലുക്കാസ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനെജിങ് ഡയറക്റ്ററുമായ ജോയ് ആലുക്കാസ് പറഞ്ഞു.
മികച്ച മൂല്യത്തോടെ ഉന്നതനിലവാരമാര്ന്ന ജ്വല്ലറി ആഭരണങ്ങളും, ലോകോത്തര നിലവാരവും ഈ ഷോറൂമിലും ഒരുക്കിയിട്ടുണ്ട്. പ്രശംസനീയമായ ഉപഭോക്തൃ സേവനവും ഉയര്‍ന്ന നിലവാരവുമാണ് ജോയ്ആലുക്കാസിനെ ഉയരങ്ങളിലേക്കെത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
11 രാജ്യങ്ങളിലായി ലോകത്തുടനീളം 120 ഓളം ഷോറൂമുകളുള്ള ജ്വല്ലറി റീട്ടെയ്ല്‍ ഷോറൂം ശൃംഖലയാണ് ജോയ്ആലുക്കാസ്. ജ്വല്ലറി, മണി എക്സ്ചേഞ്ച്, ഫാഷന്‍ ആന്‍ഡ് സില്‍ക്സ്, ലക്ഷ്വറി എയര്‍ ചാര്‍ട്ടര്‍, മാള്‍സ് ആന്റ് റിയല്‍റ്റി തുടങ്ങിയ ബിസിനസ് മേഖലയില്‍ സജീവ സാന്നിദ്ധ്യമാണ് ജോയ്ആലുക്കാസ് ഗ്രൂപ്പിനുള്ളത്.
