07:22 pm 12/5/2017
– ഷാജി രാമപുരം
ഡാലസ്: 1976-ല്‍ അമേരിക്കയില്‍ കുടിയേറിയ പ്രവാസി മലയാളികളില്‍ പ്രമുഖനും, ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്സ് വിഭാഗം മുന്‍ ഉദ്യോസ്ഥനുമായ നിരണം നാലാംവേലില്‍ ജോര്‍ജ് ഈപ്പന്‍(പൊടിയപ്പന്‍ 85) നിര്യാതനായി.മാര്‍ത്തോമ സഭയുടെ അറ്റ്ലാന്റാ ഇടവകയുടെ സ്ഥാപകാംഗമായ പരേതന്‍ 23 വര്‍ഷത്തെ അറ്റ്ലാന്റായിലെ പ്രവാസ ജീവിതത്തിനുശേഷം ഡാലസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
പുലിയൂര്‍ ചക്കാലയില്‍ അമ്മിണി ഈപ്പന്‍ ആണ് ഭാര്യ. ജോര്‍ജ്(ഡാലസ്) മകനും, ഗിഫ്റ്റി(ഡാലസ്) മകളും, കുന്നംകുളം പുലിക്കോട്ടില്‍ മോനി ജയിക്കബ് മരുമകനും, തിരുവല്ല കാവുംഭാഗം തലപ്പള്ളില്‍ ഷീല മരുമകളും ആണ്.
മെയ് 19 വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍ 8.30 മണി വരെ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് കരോട്ടണില്‍ (1400 W Frankford Rd, Carrollton, TX-75007) വെച്ച് പൊതുദര്‍ശനവും, ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് ഫോര്‍ട്ട് വര്‍ത്തിലുള്ള ഗ്രീന്‍വുഡ് ഫ്യൂണറല്‍ ഹോമില്‍ (3100 White Settlement Rd, Fort Worth, TX-76107) വെച്ച് സംസ്കാരം നടത്തുന്നതുമാണ്.

