ജോര്‍ജ് ഈപ്പന്‍ ഡാളസില്‍ നിര്യാതനായി

06:56 am 19/5/2017

– ഷാജി രാമപുരം

ഡാളസ്: 1976-ല്‍ അമേരിക്കയില്‍ കുടിയേറിയ മലയാളികളില്‍ പ്രമുഖനും, മാര്‍ത്തോമാ സഭ അറ്റ്‌ലാന്റാ ഇടവക സ്ഥാപകാംഗവുമായ നിരണം നാലാംവേലില്‍ ജോര്‍ജ് ഈപ്പന്‍ (85) ഡാളസില്‍ നിര്യാതനായി. പൊതുദര്‍ശനം വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 8.30 വരെ ഡാളസ് കരോള്‍ട്ടന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ (1400 W Frankford Rd, Carrollton, Tx – 75007) നടത്തപ്പെടുന്നതും, ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഫോര്‍ട്ട് വര്‍ത്തിലുള്ള ഗ്രീന്‍വുഡ് ഫ്യൂണറല്‍ ഹോമില്‍ (3100 White Settlement Rd, Fort Worth, Tx -76107) സംസ്കാരം. ചടങ്ങുകള്‍ ലൈവായി thoolikausa.com-ല്‍ ദര്‍ശിക്കാവുന്നതാണ്.