10:00 am 11/12/2016
– സജി കരിമ്പന്നൂര്‍

അറ്റ്ലാന്റ: ദീര്‍ഘകാലമായി അമേരിക്കയില്‍ താമസിക്കുന്ന ജോര്‍ജ് നടയില്‍ നിര്യാതനായി. സംസ്കാരം ഇന്ന് (ശനി) എറ്റേണല്‍ മെമ്മറി ഗാര്‍ഡന്‍സില്‍.
ഭാര്യ വടവാതൂര്‍ കരിമ്പന്നൂര്‍ പരേതയായ തങ്കമ്മ (തങ്കായി.) മക്കള്‍: കുര്യ്യാക്കോസ് ജോര്‍ജ്, ബെനി ജോര്‍ജ്, സൂസമ്മ, കുഞ്ഞുമോള്‍.
മരുമക്കള്‍: ജോളിക്കുട്ടി, ജെസി, ജോണ്‍ തോമസ് തച്ചാറ, കുമരകം, മാത്യു കെ. ഉമ്മന്‍ മോതനോലില്, വെള്ളാവൂര്‍. എല്ലാവരും അമേരിക്ക.
അറ്റ്ലാന്റ മാര്‍ത്തോമ്മാ ചര്‍ച്ച് ഇടവകാംഗമാണ്. ഒരിക്കലും മായത്ത പ്രസന്നതയും സൗമ്യതയും സ്വഭാവത്തിലെ പ്രത്യേകതയായിരുന്നു. അദ്ധേഹത്തിന്റെ നിര്യാണം സഭക്കും സമൂഹഠിനും നഷ്ടമാണെന്നു സഭാധിക്രുതരും സാമൂഹിക നേതാക്കളും ചൂണ്ടിക്കാട്ടി.
ഇന്ന് ഉച്ചക്ക് ഒന്നരക്ക് സംസ്കാര ശുശ്രൂഷ. എറ്റേണല്‍ ഹിത്സ് മെമ്മറി ഗാര്‍ഡന്‍സ്, 3700 സ്റ്റോണ്‍ മൗണ്ടന്‍ ഹൈവേ, സ്നെല്വില്, ജോര്‍ജിയ30039
സംസ്കാര ശുശ്രൂഷകള്‍ ലൈവ് സ്ട്രീം ആയി കാണിക്കും. https://goo.gl/E2cjfg
