9:33 pm 3/4/2017
– മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാളസ്: കണ്ണൂര്‍, അറബി നെച്ചിക്കാട്ട് പരേതനായ കെ. വി ജോണിന്റെയും കുഞ്ഞമ്മയുടെയും മകന്‍ ജോളി ജോണ്‍ (52) ഡാലസില്‍ നിര്യാതനായി. കണ്ണൂര്‍, അറബി അയറാണിത്തറ വീട്ടില്‍ ലൈലാമ്മ ജോളിയാണ് ഭാര്യ.
മക്കള്‍: ലിജി ജോര്‍ജ്, ലിബിന്‍ ജോളി.
മരുമകന്‍: ജോബിന്‍ ജോര്‍ജ്
സഹോദരങ്ങള്‍ : കെ ജെ ജോസഫ് , ബീന തോമസ് (ഇരുവരും ചിക്കാഗോ)
ഏപ്രില്‍ 7 വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒന്‍പതു വരെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ (200 S Heartz Rd, Coppell, TX 75019) പൊതുദര്‍ശനം ഉണ്ടായിരിക്കും.
ഏപ്രില്‍ 8 ശനിയാഴ്ച രാവിലെ 10:30 നു കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ സംസ്കാര ശുശ്രൂഷകളും തുടര്‍ന്നു കൊപ്പേല്‍ റോളിംഗ്സ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019) സംസ്കാരവും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്തോഷ് മാത്യു 972 215 9983.
