ജോർജ്. എച്ച്.ഡബ്ല്യു. ബുഷിനെ മോശം ആരോഗ്യസ്ഥിതിയെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

09:07 am 19/4/2017


വാഷിംഗ്ടൻ: മുൻ അമേരിക്കൻ പ്രസിഡന്‍റ് ജോർജ്. എച്ച്.ഡബ്ല്യു. ബുഷിനെ മോശം ആരോഗ്യസ്ഥിതിയെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യുമോണിയ ബാധയേത്തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ടെക്സസിലെ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.

അദ്ദേഹത്തിന്‍റെ ഓഫീസ് വൃത്തങ്ങൾ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യം പൂർണമായും വീണ്ടെടുക്കുന്നതുവരെ ആശുപത്രിയിൽ തുടരുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിലും അദ്ദേഹം ന്യുമോണിയ ബാധയേത്തുടർന്ന് ഇതേ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.