ജോ അലക്‌സാണ്ടര്‍ (43) ടോക്കിയോയില്‍ നിര്യാതനായി

10:19 pm 16/4/2017


ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ പേള്‍ റിവറില്‍ താമസിക്കുന്ന ചിറക്കാലപുരയിടത്തില്‍ അലക്‌സാണ്ടറിന്റെയും ഡെയ്‌സിയുടെയും പുത്രന്‍ ജോ അലക്‌സാണ്ടര്‍ (43) ടോക്കിയോയില്‍ വച്ച് എപ്രില്‍ 14നു നിര്യാതനായി.

കാലിഫോര്‍ണിയയില്‍ താമസമാക്കിയ ജോയും ഭാര്യ ഹെതര്‍, പുത്രി മായ (7) എന്നിവരും സുഹ്രുത്തുക്കളും കൂടി ടോക്കിയോയില്‍ വിനോദയാത്ര പോയതാണ്. കടുത്ത ഹ്രുദയാഘാതത്തേത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

ഏക സഹോദരന്‍ ജിമ്മി.

എം.ടി.എ.യില്‍ നിന്നു റിട്ടയര്‍ ചെയ്ത അലക്‌സാണ്ടര്‍ പുനലൂര്‍ സ്വദേശിയാണ്. റോക്ക് ലാന്‍ഡ് സൈക്യാട്രിക് സെന്ററില്‍ നിന്നു റിട്ടയര്‍ ചെയ്ത ഡെയ്‌സി അലക്‌സാണ്ടര്‍ തൊടുപുഴ തഴുവംകുന്ന് കപ്യാരുമലയില്‍ കുടുംബാംഗമാണ്.

സംസ്കാരം പിന്നീട്