ജോ അലക്‌സാണ്ടറുടെ (43) സംസ്കാരം 29നു ശനിയാഴ്ച റോക്ക് ലാന്‍ഡില്‍

08:23 am 23/4/2017

ന്യു യോര്‍ക്ക്: ടോക്കിയോയില്‍ വച്ച് നിര്യാതനായ ജോ അലക്‌സാണ്ടറുടെ (43) സംസ്കാര ശുശ്രുഷ 29നു ശനിയാഴ്ച രാവിലെ 10 മണിക്ക് റോക്ക് ലാന്‍ഡ് കൗണ്ടിയിലെ പേള്‍ റിവറില്‍ സെന്റ് ഏഡന്‍ കാത്തലിക്ക് ചര്‍ച്ചില്‍ നടത്തും. (23 സൗത്ത് റെല്‍ഡ് െ്രെഡവ്, പേള്‍ റിവര്‍, ന്യു യോര്‍ക്10965)

പൊതുദര്‍ശനം 27 വ്യാഴം വൈകിട്ട് 6 മുതല്‍ 8 വരെയും28 വെള്ളി 6 മുതല്‍ 9 വരെയും ന്യു സിറ്റിയിലെ ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍. (321 സൗത്ത് മെയിന്‍ സ്ട്രീറ്റ്, ന്യു സിറ്റി, ന്യു യോര്‍ക്10956)

പേള്‍ റിവറില്‍ താമസിക്കുന്ന മുന്‍ എം.ടി. എ ഉദ്യോഗസ്ഥന്‍ പുനലൂര്‍ ചിറക്കല്‍ പുരയിടത്തില്‍ അലക്‌സാണ്ടറിന്റെയും റോക്ക് ലാന്‍ഡ് സൈക്യാട്രിക് സെന്ററില്‍ നിന്നു റിട്ടയര്‍ ചെയ്ത തൊടുപുഴ തഴുവംകുന്ന് കപ്യാരുമലയില്‍ ഡെയ്‌സി അലക്‌സാണ്ടറുടെയും പുത്രനാണ്.

കാലിഫോര്‍ണിയയില്‍ താമസമാക്കിയ ജോയും ഭാര്യ ഹെതര്‍, പുത്രി മായ (7) എന്നിവരും സുഹ്രുത്തുക്കളും കൂടി ടോക്കിയോയില്‍ വിനോദയാത്ര പോയതാണ്. ഏപ്രില്‍ 14നു ഹ്രുദയാഘാതത്തേത്തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

ഏക സഹോദരന്‍ ജിമ്മി.