10.10 PM 10/01/2017
ബെർലിൻ: ജർമനിയുടെ മുൻ പ്രസിഡന്റ് റോമൻ ഹെർസോഗ് (82) അന്തരിച്ചു. ജർമനിയിലെ സൗത്ത് വെസ്റ്റ് സംസ്‌ഥാനമായ ബാഡൻ വ്യുർട്ടംബർഗിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഹോളോകോസ്റ്റ് സ്മരണ ജർമനിയിൽ ഉയർത്തിപ്പിടിച്ച നേതാവാണ് ഹെർസോഗ്. 1994ൽ ചാൻസലർ ഹെൽമുട്ട് കോളിന്റെ കാലത്തും, 1999ൽ ചാൻസലർ ഗേഹാർഡ് ഷ്രൊയ്ഡറുടെ കാലത്തും പ്രസിഡന്റായിരുന്ന ഹെർസോഗ് ഭരണഘടനാ കോടതി ജഡ്ജിയായി മുമ്പ് സ്‌ഥാനം വഹിച്ചിരുന്നു. നാസി ഭരണ കാലത്ത് പോളണ്ടിലുടനീളം സമാധാനത്തിന്റെ സന്ദേശവാഹകനായിരുന്നു ഇദ്ദേഹം. ജർമനിയുടെ ഏഴാമത്തെ പ്രസിഡന്റായിരുന്നു ഹെർസോഗ്.
ഹെർസോഗിന്റെ നിര്യാണത്തിൽ ചാൻസലർ ആംഗല മെർക്കൽ, പ്രസിഡന്റ് ജോവാഹിം ഗൗക്ക്, നിയമകാര്യമന്ത്രി ഹൈക്കോ മാസ് തുടങ്ങിയവർ അനുശോചിച്ചു.