08 :17 am 10/5/2017
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ഷോപ്പിയാനിൽ പോലീസ് വാഹനത്തിനു നേരെ തീവ്രവാദി ആക്രമണം. രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി പോകുകയായിരുന്ന വാഹനത്തിനു നേർക്കാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ബെഹിബുഗിൽനിന്നും ഷോപ്പിയാനിലേക്ക് പോലീസ് ഉദ്യോഗസ്ഥർ കാറിൽവരുമ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തിനു ശേഷം തീവ്രവാദികൾ കടന്നുകളഞ്ഞു.